ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോയ ഹൗസ് ബോട്ട് കത്തി നശിച്ചു

ഹൗസ് ബോട്ടിനുള്ളിലെ എല്ലാവരെയും മാറ്റിയതിന് ശേഷമാണ് ബോട്ട് പൂർണമായും കത്തിനശിച്ചത്

Update: 2023-01-30 13:48 GMT
Editor : Dibin Gopan | By : Web Desk

കൊല്ലം കല്ലേറ്റിൻ കടവിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ

Advertising

കൊല്ലം: ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോയ ഹൗസ് ബോട്ട് കത്തി നശിച്ചു. കൊല്ലം കല്ലേറ്റിൻകടവിൽ വെച്ചായിരുന്നു അപകടം. വൈകീട്ട് അഞ്ചരയോടെയായിരുന്നു ഹൗസ് ബോട്ടിന് തീപിടിച്ചത്. ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

ബോട്ടിലെ രണ്ട് ജീവനക്കാരും മൂന്ന് റഷ്യൻ സ്വദേശികളുമായിരുന്നു അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല. ഹൗസ് ബോട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് തൊട്ടടുത്ത ഹൗസ് ബോട്ടിലെ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയതായാണ് വലിയ അപകടം ഒഴിവാകാൻ കാരണം.

ഹൗസ് ബോട്ടിനുള്ളിലെ എല്ലാവരെയും മാറ്റിയതിന് ശേഷമാണ് ബോട്ട് പൂർണമായും കത്തിനശിച്ചത്. തീപിടിക്കാനുള്ള കാരണം എന്താണ് വ്യക്തമല്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News