Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മേപ്പാടി: വയനാട് മേപ്പാടി നെടുമ്പാലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ പുലിയെ മയക്കുവെടി വെച്ച് വലയിലാക്കി. കൂട്ടിലേക്ക് മാറ്റിയ പുലിയെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആരോഗ്യനില പരിശോധിച്ച ശേഷം പുലിയെ കാട്ടിൽ തുറന്നുവിടുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.
നെടുമ്പാല മൂന്നാംനമ്പർ എസ്റ്റേറ്റിലാണ് പുലി കുടുങ്ങിയത്. കെണിയിൽ കുടുങ്ങി പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പലതവണ എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് വലിയ ആശങ്കയിലായിരുന്നു ജനങ്ങൾ.
പുലി കെണിയിൽ കുടുങ്ങിയതിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. രാവിലെ ഒൻപതുമണിയോടെയാണ് കമ്പിവേലിയിൽ കൈകാലുകൾ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെക്കുകയുമായിരുന്നു.