ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ മലയാളി വെടിയേറ്റ് മരിച്ചു
കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്
Update: 2023-04-16 06:50 GMT
കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
വീടിനുള്ളില്‍ നിന്ന് ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
Watch Video Report