കായംകുളത്ത് മദ്യപിച്ചെത്തിയ പിതാവ് ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു

പരിക്കേറ്റ പെണ്‍കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

Update: 2021-07-10 07:15 GMT

ആലപ്പുഴ കായംകുളത്ത് മദ്യലഹരിയിൽ എഴുവയസുകാരിയായ മകളെ പിതാവ് ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് രാജേഷെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ടു. തർക്കം മുറുകിയപ്പോൾ മൂന്നുകുട്ടികളിൽ ഇളയ മകളെ തറയിലേക്ക് വലിച്ചെറിയുക ആയിരുന്നു. തലയിടിച്ച് വീണ കുട്ടിയെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertising
Advertising

പരിക്ക് ഗുരുതരമായതിനാൽ പുലർച്ചെ ഒന്നരയോടെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. തലക്കുള്ളിൽ രക്തസ്രാവമുള്ള കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രാജേഷിനെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയുടെ അമ്മയുടെതടക്കം വിശദമായ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News