കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

കോതമംഗല നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ചത്.

Update: 2021-07-31 02:26 GMT
Advertising

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കോളേജിന് പുറത്തുള്ള ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് റൂമില്‍ കയറി വെടിവെക്കുകയായിരുന്നു.

പെണ്‍കുട്ടിയെ രാഖില്‍ ശല്യം ചെയ്തതിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി യുവാവിനെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News