നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യാ മാതാവിനെ തലക്കടിച്ച് കൊന്നു

കടകുളം സ്വദേശി തങ്കയാണ് കൊല്ലപ്പെട്ടത്. മകളെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് തലയ്ക്കടിയേറ്റത്

Update: 2023-07-03 05:19 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് ഭാര്യാ മാതാവിനെ യുവാവ് തലക്കടിച്ച് കൊന്നു. കടകുളം സ്വദേശി തങ്കയെയാണ് മരുമകൻ റോബർട്ട് കൊലപ്പെടുത്തിയത്. മകളെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തലയ്ക്കടിയേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. പ്രതി റോബർട്ട് ഭാര്യ പ്രീതയെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലേയും മർദനം തുടർന്നു.


ഇത് പ്രീതയുടെ അമ്മ തങ്ക ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുമ്പ് വടികൊണ്ട് റോബർട്ട് ഇവരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertising
Advertising


ആശപുത്രിയിലേക്കുള്ള യാത്രാമധേയാണ് മരണം സംഭവിച്ചത്. തങ്കയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News