Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കിൽമട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അർധരാത്രിയോടെയാണ് പിടികൂടിയത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.