പാലക്കാട് പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് യുവാവ്
ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്
Update: 2025-08-04 06:38 GMT
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട് യുവാവ്. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെർപ്പുളശ്ശേരി സ്വദേശിയായ ലോറി ഡ്രൈവർ ഷജീറാണ് തന്റെ ഇൻസ്റ്റഗ്രാം എക്കൗണ്ടിൽ ദൃശ്യങ്ങൾ പങ്കുവെച്ചത്.
watch video: