കരുവന്നൂർ കള്ളപ്പണമിടപാടിൽ എ.സി മൊയ്തീന് തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ശരിവെച്ചു
എ.സി.മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്
Update: 2024-02-05 15:47 GMT
തൃശൂർ: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീന് തിരിച്ചടി. എ.സി. മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ ഇ.ഡി നടപടി ശരിവെച്ചു. ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റിയുടെതാണ് നടപടി.
എസി മൊയ്തീന്റെ എതിർപ്പ് തള്ളിയാണ് നടപടി. എ.സി.മൊയ്തീന്‍റെയും ഭാര്യയുടെയും ആറ് ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭുസ്വത്തുക്കള്‍ കണ്ടുകെട്ടിയവയിൽ ഉള്‍പ്പെടുന്നില്ല.