'പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും,എവിടെ മത്സരിക്കണമെന്നത് പാർട്ടി തീരുമാനിക്കും'; പി.എം.എ സലാം

തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ അവസരം ലഭിക്കുമെന്നും സലാം മീഡിയവണിനോട് പറഞ്ഞു

Update: 2026-01-19 04:14 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. എവിടെ മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും സലാം മീഡിയവണിനോട് പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും അർഹമായ അവസരം ലഭിക്കും. സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് ലീഗ് കടന്നിട്ടില്ല. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കും. ഞാന്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ യുവതീയുവാക്കളെ മത്സരിപ്പിച്ചത് ലീഗാണ്.ഈ ചിന്ത നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും'. സലാം പറഞ്ഞു.

Advertising
Advertising

എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തെറ്റിച്ചത് മുസ്‍ലിം ലീഗ് ആണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശം സുകുമാരൻ നായർ തന്നെ തള്ളി.അര്‍ഹിക്കാത്ത കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയുന്നു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾക്ക് പിന്നിൽ സിപിഎമ്മാണണെന്ന് പറയുന്നില്ല,എന്നാല്‍ പിണറായി വിജയൻ ആണെന്നും പി.എം.എ സലാം ആരോപിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News