ഇടപ്പള്ളിയിൽ വാഹനാപകടം; ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം

Update: 2022-01-03 05:02 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി ഇടപ്പള്ളിയിൽ നടന്ന വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ ഉൾപ്പെടെ 12 പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് പിക്ക് അപ്പ് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ എട്ടുമണിയോടെ ഇടപ്പളളി സിഗ്‌നൽ ജങ്ഷനിലാണ് അപകടം ഉണ്ടായത്.

പറവൂരിൽ നിന്ന് എറണാകുളം ജെട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബസ് മിനി വാനിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ തൊട്ടുമുമ്പിലുണ്ടായിരുന്ന ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറിലിടിക്കുകയും ട്രാവലർ തൊട്ടടുത്തുളള ബൈക്കിലിടിക്കുകയും ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന് ശേഷം ഏറെ നേരെ ഗതാഗത തടസം ഉണ്ടായി. അപകടത്തിൽപ്പെട്ട വാഹനം മാറ്റിയതിന് ശേഷമാണ് ഗതാഗത തടസം ഒഴിവാക്കിയത്.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News