എറണാകുളം തൃക്കളത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം
പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം
മൂവാറ്റുപുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ അഘാതത്തിൽ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മറിച്ചു. പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു, സഹോദരൻ അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അമർനാഥിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും ബന്ധുവിന് കാർ എടുത്തശേഷം ഇരുകാറുകളിലായി മടങ്ങവെയായിരുന്നു അപകടം.പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.