തൃപ്പൂണിത്തുറയിലെ യുവാവിന്റെ കൊലപാതകം: പ്രതി പിടിയിൽ
ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Update: 2025-02-13 09:17 GMT
എറണാകുളം: തൃപ്പൂണിത്തുറയിലെ യുവാവിന്റെ കൊലപാതകത്തിൽ പ്രതി പിടിയിൽ. എരൂർ സ്വദേശി ജിഷിയെയാണ് ഹിൽ പാലസ് പൊലീസ് പിടികൂടിയത്. ഇന്നലെയാണ് തിരൂർ സ്വദേശി സനലിനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തിനിടയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.