വിദ്യാർത്ഥിയെ മർദിച്ച സംഭവം: പട്ടം സെന്റ് മേരീസ് അധ്യാപകർക്ക് എതിരായ നടപടി മരവിപ്പിച്ചു

സസ്പെൻഷനും സ്ഥലം മാറ്റവും ചോദ്യം ചെയ്ത് സ്കൂൾ മാനേജർ നൽകിയ പരാതിയിൽ ആണ് നടപടി

Update: 2025-03-19 14:57 GMT
Editor : സനു ഹദീബ | By : Web Desk

തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് അധ്യാപകർക്ക് എതിരായ നടപടി മരവിപ്പിച്ചു. സസ്പെൻഷനും സ്ഥലം മാറ്റവും ചോദ്യം ചെയ്ത് സ്കൂൾ മാനേജർ നൽകിയ പരാതിയിൽ ആണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചു.

പട്ടം സെയ്‌ന്റ് മേരീസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിലായിരുന്നു അധ്യാപകർക്ക് എതിരെ നടപടി എടുത്തത്. പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, പ്രഥമാധ്യാപിക റാണി എം. അലക്സ് എന്നിവരെ സ്‌കൂൾ മാനേജ്മെന്റിനു കീഴിൽവരുന്ന മറ്റു സ്‌കൂളുകളിലേക്കു സ്ഥലംമാറ്റാനും കുറ്റക്കാരെന്നു കണ്ടെത്തിയ അധ്യാപകരായ ദിപു വർഗീസ്, പ്രിൻസി ഉമ്മൻ, ഷൈജു ജോസഫ് എന്നിവരെ സസ്പെൻഡ് ചെയ്യാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ, സ്‌കൂൾ മാനേജർക്കു നിർദേശം നൽകിയിരുന്നു. 

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News