കോഴിക്കോട് കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ

മീഡിയവൺ വാർത്ത പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ

Update: 2026-07-09 11:34 GMT

കോഴിക്കോട്: കക്കാടംപൊയിലിലെ അപകട ഭീഷണി ഉയർത്തുന്ന സ്വകാര്യ ക്വാറിക്കെതിരെ നടപടി . വെണ്ടേക്കുംപൊയിൽ , മേലേമങ്ങാട് പ്രദേശത്തെ കൂറ്റൻ മൺകൂന നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകി. ക്വാറിക്ക് സ്റ്റോപ് മെമ്മോയും നൽകിയിട്ടുണ്ട്. മീഡിയവൺ വാർത്ത പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.

പുള്ളിപ്പാടം വില്ലേജ് ഓഫീസറും ചാലിയാർ പഞ്ചായത്ത് അധികൃതരും സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തി. പ്രദേശം അതീവ അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും അവിടുത്തെ ഖനനം പൂർണമായി തടയുകയും ചെയ്തു. കൂടാതെ, അപകട ഭീഷണിയുയർത്തുന്ന കൂറ്റൻ മൺകൂന അടിയന്തരമായി അവിടെനിന്ന് നീക്കം ചെയ്യാൻ ക്വാറി ഉടമകൾക്ക് കർശന നിർദേശം നൽകി.

മൺകൂന ഇടിഞ്ഞുവീണാൽ ആദ്യം ബാധിക്കാൻ സാധ്യതയുള്ള സമീപത്തെ മൂന്ന് കുടുംബങ്ങളെ മുൻകരുതലിന്‍റെ ഭാഗമായി അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News