കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ക്യൂവിൽ നിർത്തി; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണ് മരിച്ചു

സംഭവത്തിൽ ആരോപണവിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു

Update: 2026-07-09 17:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ ക്യൂവിൽ നിർത്തിയെന്ന് കുടുംബവും നാട്ടുകാരും പരാതിപ്പെട്ടു. ചികിത്സ വൈകിയതിന് പിന്നിലെ കാരണക്കാരനെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുൻപിൽ പ്രതിഷേധം നടത്തുകയാണ്.

സംഭവത്തിൽ ആരോപണവിധേയനായ സെക്യൂരിറ്റിയെ അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രി അധികൃതർ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആശുപത്രി സൂപ്രണ്ടിന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ആശുപത്രി ജീവനക്കാർക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കാത്തപക്ഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നിലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News