സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്

ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്

Update: 2026-07-09 15:32 GMT

ആലപ്പുഴ: നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് കേസെടുത്തത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസ്. പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ബാലാവകാശ കമ്മീഷന്‍റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ വര്‍ഷം താരത്തെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിനായകനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതർക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്.

നേരത്തെ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിനായിരുന്നു നടപടി. വിനായകൻ ലഹരി ഉപയോഗിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News