Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർഥി മിഹിർ മുഹമ്മദിന്റെ മരണത്തിൽ അധ്യാപകനെതിരെ നടപടി. മിഹിർ മുമ്പ് പഠിച്ച ജെംസ് മോഡേൺ അക്കാദമി സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. മിഹിറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി
മൂന്ന് മാസം മുമ്പാണ് മിഹിറിനെ ജെംസ് മോഡേൺ അക്കാദമി സ്കൂളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാറ്റിയത്. വൈസ് പ്രിന്‍സിപ്പലുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു മിഹിറിനെ ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാറ്റിയത് എന്നാണ് വീട്ടുകാർ പറയുന്നത്.