ഹൈബ്രിഡ് കഞ്ചാവ് കേസ്: നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
തസ്ലീമ സുൽത്താനയുടെയും ഭർത്താവിന്റേയും ജാമ്യ അപേക്ഷ കോടതി തള്ളി
Update: 2025-04-30 08:16 GMT
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസിലെ മുഖ്യ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
നടപടി ക്രമങ്ങൾക്കായി ഭാസിയെ അന്വേഷണ സംഘം അടുത്ത ദിവസം വീണ്ടും വിളിച്ചു വരുത്തും. അതേസമയം, കേസിലെ പ്രതികളായ തസ്ലീമ സുൽത്താനയുടെയും ഭർത്താവ് സുൽത്താന്റെയും ജാമ്യ അപേക്ഷ ഇന്ന് കോടതി തള്ളി.ആലപ്പുഴ അഡീഷണൽ ജില്ലാ കോടതിയാണ് ജാമ്യ അപേക്ഷ തള്ളിയത്.