'എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ, പൊലീസ് എഫ്ഐആർ ഇട്ടിട്ടില്ല': ആഭ്യന്തരമന്ത്രിയോട് അൻസിബ

പരാതിയിൽ പൊലീസ് എഫ്ഐആർ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അൻസിബ തന്നെ വിളിച്ചിരുന്നെന്ന് ഇന്ന് രാവിലെയാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്

Update: 2026-07-10 16:28 GMT

തിരുവനന്തപുരം: തന്‍റെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന വാദത്തിലുറച്ച് നടി അൻസിബ ഹസ്സൻ. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ആഭ്യന്തരമന്ത്രിയെ കബളിപ്പിച്ചിരിക്കുകയാണെന്നും പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അൻസിബ ഫേസ്ബുക്കിൽ കുറിച്ചു. കമ്മീഷണറെ വിളിച്ചപ്പോൾ എഫ്ഐആർ ഇട്ടെന്ന് അറിയിച്ചെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് അൻസിബയുടെ മറുപടിക്കുറിപ്പ്. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് താൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും കേസെടുക്കാനാവില്ലെന്ന് അവർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അൻസിബ കുറിച്ചു.

Advertising
Advertising

പരാതിയിൽ പൊലീസ് എഫ്ഐആർ ഇടുന്നില്ലെന്ന് പറഞ്ഞ് നടി അൻസിബ തന്നെ വിളിച്ചിരുന്നെന്ന് ഇന്ന് രാവിലെയാണ് ആഭ്യന്തരമന്ത്രി അറിയിച്ചത്. താൻ കമ്മീഷണറെ വിളിച്ചപ്പോൾ എഫ്ഐആർ ഇട്ടെന്നാണ് അറിയിച്ചതെന്നും പൊലീസിന്‍റെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പിന്നാലെയാണ് അൻസിബയുടെ പ്രതികരണം. പരാതിയിന്മേൽ നേരിട്ട് കേസെടുക്കാവുന്ന മറ്റ് കുറ്റകൃത്യങ്ങൾ ഒന്നുമില്ലെന്ന പൊലീസ് റിപ്പോർട്ടും തെളിവായി അൻസിബ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

 

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. പരാതി മാനനഷ്ടക്കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലാരിവട്ടം പൊലീസിലാണ് അൻസിബ പരാതി നൽകിയിരുന്നത്. മാനനഷ്ടക്കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കൽ കേസാണെന്നും അൻസിബ കോടതിയെ അറിയിച്ചതായാണ് വിവരം. വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി.

പോസ്റ്റിന്‍റെ പൂർണരൂപം

'പൊലീസ് എഫ്ഐആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ...'

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News