10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതി രൂപീകരിച്ച് സർക്കാർ

ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള അന്വേഷണ സമിതിയാണ് രൂപികരിച്ചത്

Update: 2026-07-10 14:32 GMT

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച് സർക്കാർ. ഡോ. ഷർമ്മിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള അന്വേഷണ സമിതിയാണ് രൂപികരിച്ചത്. അതത് സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും അന്വേഷണ സമിതിയിലുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ മാനേജിംഗ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരും അം​ഗങ്ങളാണ്.

ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ വരും. ശിപാർശകൾ അടക്കം രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് കാലത്തെ ഉപകരണങ്ങൾ വാങ്ങിയതുൾപ്പടെ അന്വേഷണപരിധിയിൽ വരും. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News