നടിയെ ആക്രമിച്ച കേസ്; ദിലീപും സുഹൃത്ത് ശരത്തും ഇന്ന് വിചാരണക്കോടതിയിൽ ഹാജരാകും

തുടരന്വേഷണത്തിന്റെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും

Update: 2022-10-31 01:01 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപും സുഹൃത്ത് ശരത്തും ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച തുടരന്വേഷണത്തിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. കേസിന്റെ വിചാരണ നവംബർ 10 ന് പുനരാരംഭിക്കും.

നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളായ ദിലീപിനോടും ശരത്തിനോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. തുടരന്വേഷണ റിപ്പോർട്ടിലെ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാരോപിച്ച് ദിലീപും ശരത്തും നൽകിയ ഹരജികൾ തള്ളിയതോടെയാണ് പ്രതികൾ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.

Advertising
Advertising

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതി ദിലീപിന് ലഭിച്ചതായും ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

കേസിലെ തെളിവുകൾ നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതായും ശരത് ഇതിനു കൂട്ടുനിന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൽ ശരത്തിനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. 112 പുതിയ സാക്ഷികളുടെ പട്ടികയും 300 ലേറെ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇന്ന് പ്രതികളുടെ സാന്നിധ്യത്തിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കും. നവംബർ 10ന് കേസിൽ വിചാരണ പുനരാരംഭിക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News