നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതിയിൽ; ഹൈക്കോടതി നിർദേശിച്ചാൽ തുടരന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹരജി ഇന്ന് വീണ്ടും വിചാരണ കോടതിയുടെ പരിഗണനക്കെത്തും

Update: 2022-07-16 01:14 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം അവസാനിച്ചതിന്‍റെ പശ്ചാത്തലത്തിൽ വിചാരണ കോടതി കേസ് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നിർദേശിച്ചാൽ തുടരന്വേഷണം നടത്തിയതിന്‍റെ അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹരജി ഇന്ന് വീണ്ടും വിചാരണ കോടതിയുടെ പരിഗണനക്കെത്തും.

തുടരന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സമർപിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാൽ തിങ്കളാഴ്ച ഹൈക്കോടതി നിർദ്ദേശിച്ചാൽ അന്നു തന്നെ റിപോർട്ട് വിചാരണ കോടതിക്ക് കൈമാറും. അന്വേഷണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ആദ്യ ക്ളോൺഡ് പകർപ്പും മിറർ ഇമേജും മുദ്ര വച്ച കവറിൽ തിങ്കളാഴ്‌ച രാവിലെ വിചാരണക്കോടതിയിൽ നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഇക്കാര്യങ്ങൾ പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിക്കും.

Advertising
Advertising

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം. ഇതുമൂലം കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വിചാരണ പുനരാരംഭിക്കുന്നതിന് മുന്‍പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനമുള്‍പ്പെടെ നടക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനും റിപ്പോർട്ടർ ചാനലിനുമെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News