ബസില്‍ നഗ്നതാപ്രദര്‍ശനം: വീഡിയോ ചിത്രീകരിച്ച് പ്രതികരിച്ച് യുവതി, ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി ഡ്രൈവറും കണ്ടക്ടറും

കോഴിക്കോട് സ്വദേശി സവാദിനെ റിമാന്‍ഡ് ചെയ്തു

Update: 2023-05-18 12:04 GMT

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെതിരെ പ്രതികരിച്ച് യുവനടി. തന്നോട് മോശമായി പെരുമാറിയ യുവാവിന്‍റെ വീഡിയോ പകര്‍ത്തിയ യുവതി ബസിനുള്ളില്‍ തന്നെ പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും പിന്നാലെ ചെന്ന് പിടികൂടി. കോഴിക്കോട് സ്വദേശി സവാദിനെയാണ് അറസ്റ്റ് ചെയ്തത്.

യുവതി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം. ബസ് അങ്കമാലിയിൽ എത്തിയപ്പോഴാണ് സവാദ് തന്‍റെയടുത്ത് വന്നിരുന്നതെന്ന് യുവതി പറഞ്ഞു. തനിക്കും മറ്റൊരു യാത്രക്കാരിക്കുമിടയില്‍ സ്ത്രീകളുടെ സീറ്റിലാണ് സവാദ് വന്നിരുന്നത്. ഇയാള്‍ ഒരു കൈകൊണ്ട് തന്‍റെ ശരീരത്തില്‍ ഉരസാൻ തുടങ്ങിയെന്നും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തെന്നും യുവതി പറഞ്ഞു. യുവാവ് അറിയാതെ അയാളുടെ വീഡിയോ എടുത്ത യുവതി എഴുന്നേറ്റ് ഉച്ചത്തില്‍ പ്രതികരിച്ചു. ഉടന്‍ കണ്ടക്ടര്‍ ഇടപെട്ടു.

Advertising
Advertising

'പരാതിയുണ്ടോ, എങ്കില്‍ ബസ് സ്റ്റേഷനിലേക്ക് വിടൂ' എന്ന് കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞു. താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ യുവാവ് ബസ് ഇടയ്ക്ക് നിർത്തിപ്പോള്‍ ചാടി പുറത്തിറങ്ങി ഓടി. കണ്ടക്ടറും ഡ്രൈവറും പിന്നാലെ ചെന്ന് പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. 

മറ്റ് യാത്രക്കാര്‍ നിശബ്ദരായി ഇരുന്നപ്പോള്‍ കണ്ടക്ടര്‍ പ്രദീപാണ് ഉടന്‍ പ്രതികരിച്ചതെന്ന് യുവതി പറഞ്ഞു. പ്രതി ഇറങ്ങിയോടിയപ്പോഴും കണ്ടക്ടര്‍ പ്രദീപും ഡ്രൈവര്‍ ജോഷിയുമാണ് പിന്നാലെ ഓടിയതെന്ന് യുവതി പറഞ്ഞു. താന്‍ സംഭവിച്ചത് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞപ്പോള്‍ തങ്ങള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് നിരവധി സ്ത്രീകള്‍ പറഞ്ഞു. പിടിയിലായ പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്ന് അഞ്ച് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചെന്നും യുവതി പറഞ്ഞു. നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം. 

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News