രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമണം: സി.സി.ടി.വി ദൃശ്യം പരിശോധിക്കും, പൊലീസിന്റെ ഭാഗത്തെ വീഴ്ചയും അന്വേഷിക്കും: എഡിജിപി

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്. ഐ. പ്രവർത്തകർ അടിച്ചു തകർത്ത കേസ് അന്വേഷണം വിലയിരുത്താൻ എ.ഡി.ജി.പി. മനോജ് എബ്രാഹം കൽപ്പറ്റയിലെത്തി.

Update: 2022-06-27 13:02 GMT

വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്. ഐ പ്രവർത്തകർ അടിച്ചു തകർത്ത കേസ് അന്വേഷണം വിലയിരുത്താൻ എ.ഡി.ജി.പി. മനോജ് എബ്രാഹം കൽപ്പറ്റയിലെത്തി. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടയോ എന്നതുൾപ്പെടെ എല്ലാകാര്യങ്ങളും പരിശോധിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. കൽപറ്റയിൽ ദേശാഭിമാനി ഓഫീസ് ആക്രമിച്ച കേസിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു. 

വൈകിട്ട് മൂന്നു മണിയോടെ വയനാട് എസ്.പി ഓഫീസിലെത്തിയ എഡിജിപി മനോജ് എബ്രഹാം അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആക്രമിക്കപ്പെട്ട എം.പി ഓഫീസ് സന്ദർശിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്നും പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും എഡിജിപി പറഞ്ഞു. 

Advertising
Advertising

അന്വേഷണത്തിന്റെ ഭാഗമായി എ.ഡി.ജി.പി രണ്ടു ദിവസം വയനാട്ടിൽ തുടരും. ഓഫീസ് ആക്രമിക്കപ്പെടുമെന്ന് അറിവുണ്ടായിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. സംഭവ സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന കൽപറ്റ ഡിവൈഎസ്പി സുനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.

എസ്എഫ്ഐ മാർച്ചിനെ കുറിച്ച് വിവരം നൽകുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച സംഭവിച്ചോ എന്നും എഡിജിപി അന്വേഷിക്കും. അതിനിടെ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ ദേശാഭിമാനി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. KSU സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലിസ് ഇവരെ ജാമ്യത്തിൽ വിടട്ടു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News