പി.വി അൻവറിന്റെ പരാതിയിൽ എഡിജിപിയുടെ മൊഴി ഉടനെടുക്കും; ഹാജരാകാൻ നിർദേശം

പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും

Update: 2024-09-12 05:37 GMT

തിരുവനന്തപുരം: പി.വി അൻവറിന്റെ പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി അൽപസമയത്തിനകം രേഖപ്പെടുത്തും. പത്തരയോടെ ഹാജരാകാൻ എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.

പൊലീസ് ആസ്ഥാനത്ത് വെച്ച് ഡിജിപി നേരിട്ട് മൊഴിയെടുക്കും.  എഡിജിപിക്കെതിരായ ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ​ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകൽ, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്.

അതേസമയം അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ ചെയ്തു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയിൽ അന്വേഷണം വേണമെന്നാണ് ശിപാർശ. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശിപാര്‍ശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News