പാലക്കാട് മുതലമടയിൽ ആദിവാസി യുവാവിനെ ആറ് ദിവസം പട്ടിണിക്കിട്ട് മർദിച്ചെന്ന് പരാതി

മുതലമട സ്വദേശി വെള്ളയൻ എന്ന യുവാവിനെയാണ് ഹോംസ്റ്റേയുടമ മർദിച്ചത്

Update: 2025-08-22 09:26 GMT

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസിയെ റിസോർട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. മൂചൻകുണ്ട് സ്വദേശി വെള്ളയനാണ് ആറ് ദിവസം മുറിയിൽ പൂട്ടിയിട്ടത്. റിസോട്ടിലെ മദ്യം കഴിച്ചതിനാണ് വേസ്റ്റേൺ ഗെയ്റ്റ് വേ ഫാം സ്റ്റേ ഉടമയുടെ ക്രൂരമായ മർദ്ദനം.

മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ഉടമയാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പഞ്ചായത്ത് അംഗം കൽപനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

റിസോട്ട് ഉടമയുടെ അമ്മയുടെ തെങ്ങിൽ തോട്ടത്തിലെ ജീവനക്കാരനാണ് വെള്ളയൻ. റിസോട്ടിന് സമീപത്തെ തെങ്ങിൽ തോപ്പിൽ ജോലി ചെയ്യുന്നതിനിടെ റിസോട്ടിന് പുറത്ത് കണ്ട മദ്യമെടുത്ത് കുടിച്ചു. ഇതാണ് റിസോട്ട് ഉടമയെ പ്രകോപിപ്പിച്ചത്. ആറ് ദിവസമാണ് ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ടത്. വാർഡ് മെമ്പറും, പൊതുപ്രവർത്തകർക്കും വിവരം ലഭിച്ചതോടെ ഇന്നലെ രാത്രിയിൽ വെള്ളയനെ രക്ഷപെടുത്തുകയായിരുന്നു.

Advertising
Advertising

മുറിക്കുള്ളിൽ വെച്ച് മർദനമേൽക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം പോലും നൽകാതെയാണ് മുറിയിൽ പൂട്ടിയിട്ടത്. പ്രാഥമിക ആവശ്യങ്ങൾ പോലും മുറിയിൽ സാധിക്കേണ്ടി വന്നു. SC ST അട്രേസിറ്റി ആക്റ്റ് പ്രകാരം കേസ് എടുത്തു. സിസേട്ട് ഉടമ പ്രഭുവിന് എതിരെ കേസ് എടുത്തു.

വെള്ളയൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലങ്കോട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വെള്ളയനെ പൂട്ടിയിട്ടതായി വിവരം നൽകിയ തിരുന്നാവുകരസു എന്ന വയോധികനെ കാണാനില്ലെന്ന് പരാതിയുണ്ട്. സംഭവത്തിൽ പട്ടികജാതി - പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ കേളു റിപ്പോർട്ട് തേടി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News