ശബരിമലയില്‍ വാക്‌സിനെടുത്തവര്‍ക്ക് പ്രവേശനം; വെര്‍ച്ച്വല്‍ ക്യൂവഴി പരമാവധി 5000 പേര്‍

72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുളളവരെയും മാസപൂജക്ക് പ്രവേശിപ്പിക്കും

Update: 2021-07-10 13:21 GMT
Advertising

ശബരിമലയില്‍ രണ്ട് ഡോസ് വാക്‌സിനേഷനോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമെ മാസപൂജക്ക് പ്രവേശിപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരമാവധി 5000 ആളുകളെ വെര്‍ച്ച്വല്‍ ക്യൂവഴി പ്രവേശിപ്പിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടുകൊണ്ടുപോകാന്‍ കഴിയില്ല. വേഗം സാധാരണ ഗതിയില്‍ എത്തണം. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത് വരെ രോഗത്തെ തടയുകയാണ് ലക്ഷ്യം. രോഗം കുറയാത്തതില്‍ അമിത ആശങ്ക വേണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗികളില്‍ 90 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്. മരണങ്ങളുടെ റിപ്പോര്‍ട്ടിങ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല, എങ്കിലും മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആറിന്റെ പഠനം തന്നെ തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News