ക്രിമിനൽ അഭിഭാഷകൻ ബി.എ ആളൂർ അന്തരിച്ചു
ഗോവിന്ദച്ചാമി, കൂടത്തായി ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുകിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ
Update: 2025-04-30 11:18 GMT
കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂർ അന്തരിച്ചു. 53 വയസായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ശ്വാസ തടസ്സത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആളൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ മരണം സംഭവിച്ചു.
ഗോവിന്ദച്ചാമി, കൂടത്തായി ജോളി കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുകിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്.
Watch Video Report