കാറിടിച്ച് എഐ ക്യാമറയുടെ തൂൺ തകർന്ന സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

ക്യാമറ തകർക്കാനായി ബോധപൂർവം ഉണ്ടാക്കിയ അപകടമായി തന്നെയാണ് പൊലീസ് വിലയിരുത്തൽ

Update: 2023-06-10 01:27 GMT

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാറിടിച്ച് എ.ഐ ക്യാമറയുടെ തൂൺ തകർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇടിച്ച കാറിന്റെ പുറകിൽ സിദ്ധാർത്ഥ് എന്ന പേരാണ് എഴുതിയിട്ടുള്ളത്. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നലെ രാത്രി 9.58 നാണ് ആയക്കാട്ടെ ക്യാമറയിൽ നിയമ ലംഘനം പതിഞ്ഞിട്ടുള്ളത്. എ. ഐ ക്യാമറ തകർക്കനായി ബോധപൂർവം ഉണ്ടാക്കിയ അപകടമായി തന്നെയാണ് പൊലീസ് വിലയിരുത്തൽ.

പോസ്റ്റ് പൂർണമായും നിലംപൊത്തിയ അവസ്ഥയിലാണുള്ളത്. പോസ്റ്റിൽ വാഹനമിടിക്കുന്ന ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാർ ഇറങ്ങിയപ്പോഴേക്കും വാഹനം പോയിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News