'എ.ഐ.ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണം'; പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ
മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ആവശ്യം
Update: 2023-06-19 09:01 GMT
വി.ഡി സതീശൻ
എറണാകുളം: എ.ഐ.ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നത്തലയും ഹൈക്കോടതിയെ സമീപിച്ചു. കരാർ നൽകിയതിലും ഉപരകരാർ നൽകിയതിലും അഴിമതിയുണ്ടെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ആവശ്യം. എസ്.ആർ.ഐ.ടിക്ക് ടെൻഡർ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം. കെൽട്രോണും എസ്.ആർ.ഐ.ടിയുമുള്ള കരാർ റദ്ദാക്കണമെന്നതുമാണ് മറ്റു ആവശ്യങ്ങൾ.