കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; എഐസിസി സെക്രട്ടറി പി.വി മോഹനന് പരിക്ക്‌

ഇന്ന് നടത്താനിരുന്ന കെപിസിസി സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു. കോൺഗ്രസ് നേതാക്കൾ ഇന്ന് കോട്ടയത്തേക്ക് തിരിക്കും.

Update: 2025-01-20 03:12 GMT
Editor : rishad | By : Web Desk

കോട്ടയം: എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് പുലർച്ചെ പാലാ ചക്കാമ്പുഴയിൽ വെച്ചാണ് അപകടം ഉണ്ടായത്.

കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിൽ ഇടിക്കുകയായിരുന്നു. മോഹനന്റെ കാലിനു ഒടിവ് ഉണ്ട്. കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റു.

അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ന് നടത്താനിരുന്ന കെപിസിസി സംയുക്ത വാർത്ത സമ്മേളനം മാറ്റിവെച്ചു. കോൺഗ്രസ് നേതാക്കൾ ഇന്ന് കോട്ടയത്തേക്ക് തിരിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ മുതിർന്ന നേതാക്കളടക്കം രൂക്ഷ വിമർശനം ഉന്നയിച്ച കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷം ഇന്ന് പാർട്ടി ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കാനാണ് സംയുക്ത വാർത്താ സമ്മേളനം വിളിച്ചിരുന്നത്. 


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News