‘ബഹിരാകാശത്തേക്കല്ല മുഖ്യമന്ത്രി പോയത്, പിണറായി വിജയാ എന്ന് വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തേക്കാണ്' - എ.കെ ബാലൻ

‘കഴിഞ്ഞ വർഷം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ഊഹിക്കാൻ പോലും പറ്റാത്ത സ്ട്രെയിനാണ് എടുത്തിരിക്കുന്നത്. ആ ആൾ ഒന്ന് വിശ്രമിക്കാൻ പോയാൽ അതങ്ങ് അനുവദിച്ചുകൊടുക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്’

Update: 2024-05-10 05:49 GMT
Editor : Anas Aseen | By : Web Desk
Advertising

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ പ്രതികരണവുമായി എ.കെ ബാലൻ. അദ്ദേഹം ബഹിരാകാശേത്തേക്കല്ലല്ലോ പോയത്. ഇന്ത്യാരാജ്യത്തിന്റെ തെക്കെ മുനമ്പിൽ നിന്ന് 60 കിലോമീറ്റർ ദൂരമെയുള്ളു ഇന്തോനേഷ്യയിലേക്ക്.പിണറായി വിജയാ എന്നുവിളിച്ചാൽ വിളികേൾക്കാൻ പറ്റുന്ന സ്ഥലമാണതെന്നും ബാലൻ പറഞ്ഞു.

യാത്രയെ പറ്റി വ്യക്തത വരുത്തിയിട്ടും വീണ്ടും സംശയമുണ്ടാകുന്നത് എന്തോ തകരാറായിട്ടാണ് എനിക്ക് തോന്നുന്നത്. യാത്രക്ക് കേ​ന്ദ്രസർക്കാരിന്റെയും പാർട്ടിയുടെയും അനുമതി കിട്ടിയിട്ടുണ്ട്. സ്വകാര്യസന്ദർശനമാണെന്ന് എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് വിവാദമാക്കുന്നത്.

കഴിഞ്ഞ ഒരുവർഷമായി മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ഭരണരംഗത്തും സംഘടനാരംഗത്തും നടത്തിയ പ്രവർത്തനത്തിന് ഊഹിക്കാൻ പോലും പറ്റാത്ത സ്ട്രെയിനാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ആ രൂപത്തിൽ താങ്ങാൻ പറ്റാവുന്നതിലപ്പുറം സ്ട്രെയിനെടുത്ത ഒരാൾ, ഒന്ന് വിശ്രമിക്കാൻ പോയാൽ അതങ്ങ് അനുവദിച്ചുകൊടുക്കുന്നതിൽ എന്താണ് നിങ്ങൾക്ക് ബുദ്ധിമുട്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രപഞ്ചം ഉണ്ടാക്കാൻ ആറ് ദിവസം എടുത്ത ദൈവം പോലും ഒരു ദിവസം വിശ്രമിച്ചു. അതിനാണ് ഞായറാഴ്ച എന്നു പറയുന്നത്. ആഴ്ചയിലൊരു ദിവസം ദൈവമടക്കം വിശ്രമിച്ചതാണ്. അതും നിങ്ങൾ സമ്മതിക്കൂല എന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News