ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങിയ സംഭവം: ബോട്ടിന് കാലപ്പഴക്കം, മതിയായ രേഖകളില്ല

ബോട്ടിനടിയിലെ പലക ഇളകി വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് നിഗമനം

Update: 2023-05-29 16:10 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: വേമ്പനാട്ട് കായലിൽ മുങ്ങിയ ഹൗസ്‌ബോട്ടിന് ബോട്ടിന് മതിയായ രേഖകൾ ഇല്ലെന്നും കാലപ്പഴക്കമുള്ളതാണെന്നും കണ്ടെത്തൽ. സംഭവത്തില്‍ കേസെടുക്കുമെന്നും തുറമുഖ വകുപ്പ്  ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിങ്കളാഴ്ച രണ്ടുമണിക്ക് ശേഷം റാണി ചിത്തിര കായലിലാണ് റിലാക്‌സിംഗ് കേരള എന്ന ബോട്ട് മുങ്ങിയത്.

തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ മറ്റൊരു ബോട്ടിൽ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ബോട്ടിനടിയിലെ പലക ഇളകി വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് നിഗമനം. വെള്ളം കയറിയത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ യാത്രയ്ക്കാരെ സമീപത്തെ ബോട്ടിലേക്ക് മാറ്റി സുരക്ഷിതരാക്കി. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളും കുട്ടിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അടിപ്പാളിയിലെ പലക ഇളകിയതാണ് അപകട കാരണമെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ പലക ഇളകിയിട്ടില്ലെന്നാണ് ബോട്ട് വാടകയ്ക്ക് എടുത്തവർ പറയുന്നത്.

താനൂർ അപകടത്തിന് പിന്നാലെ ആലപ്പുഴയിലും പരിശോധന ശക്തമാക്കിയിരുന്നു. ബോട്ടുകൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News