കണിയാപുരത്ത് മദ്യപസംഘത്തിന്റെ ആക്രമം; ഒരാൾക്ക് പരിക്ക്

പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. ഇതിൽ പ്രതിയായ അനസിനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Update: 2021-12-27 09:00 GMT
Editor : abs | By : Web Desk

തിരുവനന്തപുരം കണിയാപുരത്ത് യുവാക്കൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം ഇന്നലെ രാത്രി പതിനൊന്നു മണിയോടെ അക്രമണങ്ങൾ നടന്നത്. റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദ്ദനമേറ്റു. ഇതിൽ ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു.

മുൻ വൈരാഗ്യമാണ് അക്രമ കാരണമെന്ന് പൊലീസ് പറയുന്നു. പരിക്കു പറ്റിയ യുവാക്കൾ പോലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയം, ഇതേ സംഘം മൂന്നു വീടുകൾക്കു നേരെയും അക്രമം നടത്തി. ഒരു വീടിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്.

പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. ഇതിൽ പ്രതിയായ അനസിനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയവ ചുമത്തിയിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News