എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും, ഭയപ്പാട് ലവലേശമില്ല: കെ.ടി ജലീല്‍

സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്തൊക്കെയായിരുന്നു പുകിൽ?

Update: 2022-02-05 05:08 GMT

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കെ.ടി ജലീല്‍. തന്‍റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പു കൊടുക്കട്ടെയെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ലെന്നും ജലീലിന്‍റെ കുറിപ്പില്‍ പറയുന്നു.

എം.ശിവശങ്കറിന്‍റെ പുസ്തകത്തിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് സ്വപ്ന ശിവശങ്കറിനെതിരെ രംഗത്തെത്തിയത്. ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്. തന്നെ ചതിച്ചത് സ്വപ്നയാണെന്നാണ് ശിവശങ്കർ പറഞ്ഞത്. എന്നാൽ തന്നെ ഉപയോഗിച്ചതും വലിച്ചിഴച്ചതും ശിവശങ്കർ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം. ഇതിനിടെ മറ്റു മന്ത്രിമാർക്കുള്ള പങ്കിനെ കുറിച്ചും അടുപ്പത്തെക്കുറിച്ചും സ്വപ്ന മാധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. കെ.ടി ജലീലുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

Advertising
Advertising



ജലീലിന്‍റെ കുറിപ്പ്

സത്യമെപ്പോഴും തെളിച്ചത്തോടെ നിൽക്കും. എന്തൊക്കെയായിരുന്നു പുകിൽ? എന്‍റെ രക്തത്തിനായി ഓടിനടന്നവർക്ക് ദൈവം മാപ്പ് കൊടുക്കട്ടെ. സത്യസന്ധമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അത്കൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാൻ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാൾ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!!!


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News