എല്ലാ തെളിവുകളും സമര്‍പ്പിച്ചു; ഉത്ര കേസില്‍ നടന്നത് പഴുതടച്ച അന്വേഷണം

അന്വേഷണത്തെ വെല്ലുവിളികൾ പലതായിരുന്നു

Update: 2021-10-11 07:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്ര കേസില്‍ നടന്നത് പഴുതടച്ച അന്വേഷണമെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി എ.അശോകൻ. പരാതിയിൽ കഴമ്പുണ്ടെന്ന് ആദ്യഘട്ടത്തിൽ മനസിലായി. അന്വേഷണത്തെ വെല്ലുവിളികൾ പലതായിരുന്നു. എല്ലാ തെളിവുകളും സമർപ്പിക്കാൻ കഴിഞ്ഞു. ഒന്നിലേറെ തവണ കൊലപ്പെടുത്താൻ ശ്രമം നടത്തി. ശാസ്ത്രീയ തെളിവുകൾ നിർണായകം. പരമാവധി ശിക്ഷ ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി പറഞ്ഞു.

കഴിഞ്ഞ ആഗസ്ത് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആയരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റപത്രത്തില്‍ 217 സാക്ഷികളുണ്ട്. കൊലപാതകം പുനരാവിഷ്‌കരിച്ച് ഡമ്മിപരിശോധനയടക്കം നടത്തിയായിരുന്നു അന്വേഷണം. അഞ്ചല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24നാണ് സൂരജ് അറസ്റ്റിലായത്.

ഏപ്രില്‍ രണ്ടിനാണ് അടൂരിലെ സൂരജിന്‍റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്. പക്ഷെ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉത്ര. മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം പാമ്പ് കടിച്ച സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതി നല്‍കിയത്. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്. പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പുസാക്ഷി ആയി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News