'ഞാന്‍ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആള്‍'; സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാം

മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ എന്നും അദ്ദേഹത്തെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച് സലാം

Update: 2021-11-12 05:48 GMT
Editor : ijas
Advertising

ജി സുധാകരനെതിരായ സി.പി.എം നടപടിക്ക് ശേഷം ആദ്യ പ്രതികരണവുമായി അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം. സുധാകരനെ പുകഴ്ത്തിയ സലാം മാധ്യമ പരിലാളനയിൽ വളർന്ന നേതാവല്ല ജി സുധാകരൻ എന്നും അദ്ദേഹത്തെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും വ്യക്തമാക്കി.

നല്ലകാര്യം നടക്കുമ്പോൾ വാർത്ത നൽകി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. എം.എൽ.എ എന്ന നിലയിൽ സുധാകരൻ മാതൃകയാണെന്നും സലാം പറഞ്ഞു. താൻ സുധാകരനെക്കാൾ താഴെ നിൽക്കുന്ന ആളാണെന്നും അമ്പലപ്പുഴ എംഎൽഎ എച്ച് സലാം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്‍റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്ന അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജി സുധാകരനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നത്. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News