സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച് യുവാക്കള്‍
ആംബുലൻസിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു
Update: 2025-10-29 04:43 GMT
കൊല്ലം: കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചെന്ന് പരാതി. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി. ബൈക്കിൽ പോയവർ ആംബുലൻസിന് സൈഡ് നൽകാത്തതാണ് തർക്കത്തിന് കാരണം. സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലൻസിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.