മലപ്പുറത്ത് കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം: പ്രതി പിടിയില്‍

സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Update: 2021-05-15 03:07 GMT
By : Web Desk

മലപ്പുറം പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ പുലാമന്തോൾ സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രിൽ 27 ന് പുലർച്ചെയാണ് സംഭവം.. ന്യൂമോണിയ കൂടി ബാധിച്ച് അവശനിലയിലായ യുവതിയെ സ്കാനിങിന് കൊണ്ട് പോകുന്നതിനിടെയാണ് ഇയാൾ ഉപദ്രവിച്ചത്..

വണ്ടൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. 

Tags:    

By - Web Desk

contributor

Similar News