കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇന്നലെ മാത്രം നാലുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്

Update: 2025-10-13 16:52 GMT

കൊല്ലം: കൊല്ലത്ത് 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കണ്ണൂ‍ർ സ്വദേശിയായ മൂന്ന് വയസ്സുകാരനും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ മാത്രം നാലുപേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഈ മാസത്തിൽ ഇതുവരെ 20 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇന്നലെ വരെയുള്ള കണക്കുകൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News