'അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി': ജോൺ ബ്രിട്ടാസ്‌ എംപി

കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് "കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന" ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ്

Update: 2025-08-23 05:30 GMT

തിരുവനന്തപുരം: ദുരന്തങ്ങൾ വന്നപ്പോൾ കേരളത്തെ കയ്യയച്ചു സഹായിച്ചുവെന്ന മുഴുത്ത കള്ളമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിൽ എഴുന്നള്ളിച്ചതെന്ന് ജോൺ ബ്രിട്ടാസ് എംപി.

കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് "കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന" ആയി അമിത് ഷാ വളച്ചൊടിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. 

''വയനാട് ദുരന്തത്തിൽപെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം പോലും മാനിക്കാൻ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാൽ ആർക്കാണെങ്കിലും ബോധക്കേട് വരും.

Advertising
Advertising

വയനാട് ദുരന്തം ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ദുരന്തബാധിതരെ ഒഴിപ്പിക്കാൻ വ്യോമസേന രംഗത്ത് എത്തിയതിന് ജനങ്ങളും മാധ്യമങ്ങളും പുകഴ്ത്തിയിരുന്നല്ലോ. ഇതിനെ കേന്ദ്രസർക്കാർ വിളിക്കുന്നത് മനുഷ്യത്വപരമായ ദുരിതാശ്വാസ മിഷൻ എന്നാണ്. ഈ പേര് കേട്ട് നമ്മളും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഈ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേൽ ചുമത്തിയതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം രാജ്യസഭയിൽ എന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു''- ജോണ്‍ ബ്രിട്ടാസ് എംപി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദുരന്തങ്ങൾ വന്നപ്പോൾ കേരളത്തെ കയ്യയച്ചു സഹായിച്ചു എന്ന മുഴുത്ത കള്ളമാണ് ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിൽ എഴുന്നള്ളിച്ചത്. ആ വേദിയിൽ വച്ച് തന്നെ പിന്നീട് മുഖ്യമന്ത്രി അതിന് മറുപടി പറയുകയുണ്ടായി. കേരളത്തിൻ്റെ നികുതി സംഭാവന ഉൾപ്പെടെ കണക്കിലെടുത്ത് കേന്ദ്ര ധനകമ്മീഷൻ അനുവദിച്ച തുകയിൽ നിന്ന് സംസ്ഥാനത്തിന് പണം നൽകുന്നതിനെയാണ് "കേന്ദ്രത്തിന്റെ അകമഴിഞ്ഞ സംഭാവന" ആയി അമിത് ഷാ വളച്ചൊടിച്ചത്.

വയനാട് ദുരന്തത്തിൽപെട്ടവരുടെ വായ്പ എഴുതിത്തള്ളണമെന്ന ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള നിർദേശം പോലും മാനിക്കാൻ തയ്യാറാവാത്തവരാണ് സഹായഹസ്തത്തിന്റെ കഥയുമായി രംഗത്ത് വരുന്നത്. തങ്ങളുടെ ഇഷ്ടക്കാരുടെയും വ്യവസായികളുടെയും വായ്പ എഴുതിത്തള്ളിയതിന്റെ കണക്ക് കേട്ടാൽ ആർക്കാണെങ്കിലും ബോധക്കേട് വരും. കഴിഞ്ഞ 11 വർഷക്കാലത്തിനിടയിൽ 17 ലക്ഷം കോടി രൂപയാണ് നമ്മുടെ ബാങ്കുകൾ ഈ ഇനത്തിൽ എഴുതിത്തള്ളിയത്!

ഇതിനോടൊപ്പം പറയേണ്ട മറ്റൊരു കാര്യമുണ്ട്.... അത് ചുവടെ..

വയനാട് ദുരന്തം ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ദുരന്തബാധിതരെ ഒഴിപ്പിക്കാൻ വ്യോമസേന രംഗത്ത് എത്തിയതിന് ജനങ്ങളും മാധ്യമങ്ങളും പുകഴ്ത്തിയിരുന്നല്ലോ. ഇതിനെ കേന്ദ്രസർക്കാർ വിളിക്കുന്നത് മനുഷ്യത്വപരമായ ദുരിതാശ്വാസ മിഷൻ എന്നാണ്.

ഈ പേര് കേട്ട് നമ്മളും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഈ ദൗത്യത്തിന്റെ ചെലവ് അണാപൈസ വിടാതെ, ബില്ലായി സംസ്ഥാനത്തിന്റെ മേൽ ചുമത്തിയതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസം രാജ്യസഭയിൽ എന്റെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയിരുന്നു. കൊടുത്തില്ലെങ്കിൽ ദുരിതാശ്വാസനിധിയിൽ കേരളത്തിന് അവകാശപ്പെട്ട തുകയിൽ തട്ടിക്കിഴിക്കും. 132.61 കോടി രൂപയാണ് വയനാട്ടിലെ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ ഹെലികോപ്റ്റർ പറത്തിയ വകയിൽ കേരളത്തിന് മേൽ കേന്ദ്രം ചുമത്തിയ ഭാരം (ചോദ്യോത്തര രേഖ താഴെ).

അമിത് ഷാ ഇനിയും വരും, വലിയ വലിയ കള്ളങ്ങളുമായി, കാത്തിരിക്കാം...

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News