'പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി, യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടിലായിരുന്നു'; സ്വയം വിമർശനവുമായി സിപിഎം നേതാവ് എ.എൻ ഷംസീർ

മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷംസീർ

Update: 2026-07-30 08:24 GMT

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് സിപിഎം നേതാവും മുൻ സ്പീക്കറുമായ എ.എൻ ഷംസീർ. മലപ്പുറം കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ഷംസീറിന്റെ ഈ സ്വയം വിമർശനം. തോൽവിയുടെ കാരണങ്ങൾ ഓരോന്നായി അക്കമിട്ട് നിരത്തിയ അദ്ദേഹം, പാർട്ടിക്ക് സംഭവിച്ച പാളിച്ചകൾ പരസ്യമായി സമ്മതിച്ചു.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായി ഷംസീർ ചൂണ്ടിക്കാട്ടിയത് സ്ഥാനാർഥി നിർണയത്തിലെ പിഴവുകളാണ്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം അമ്പേ പാളിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചു.

Advertising
Advertising

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തിനെതിരെ ശക്തമായ ആക്ഷേപം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും ഷംസീർ പറഞ്ഞു. പ്രതിരോധ പ്രസ്താവനകൾ ഇറക്കിയെങ്കിലും അതിന് വേണ്ടത്ര 'ഊക്ക്' ഉണ്ടായിരുന്നില്ല.

കൂടാതെ, അയ്യപ്പ സംഗമം സർക്കാരാണ് നടത്തിയതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തിരിച്ചടിയായി. അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടില്ലായിരുന്നുവെന്നും അത് വളരെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കാൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക എന്നും ഷംസീർ ചോദിച്ചു.

തുടർച്ചയായ മൂന്നാം ഭരണമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി. വോട്ടെണ്ണൽ തുടങ്ങി പോസ്റ്റൽ വോട്ടുകൾ എണ്ണിയ ആദ്യ ഘട്ടത്തിൽ വിജയിക്കുമെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. എന്നാൽ മറ്റു വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ നില നേരെ താഴേക്ക് പോകുന്ന സാഹചര്യമാണുണ്ടായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വല്ലാത്തൊരു തോൽവിയാണ് പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എങ്കിലും, ഈ തോൽവി ഉൾക്കൊണ്ട് പാർട്ടി ശക്തമായി തന്നെ ഇനിയും തിരിച്ചുവരുമെന്നും എ.എൻ ഷംസീർ വ്യക്തമാക്കി.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News