'വൻ പരാജയമാണ് മോദി സർക്കാർ' അബ്ദുല്ലക്കുട്ടിയുടെ പഴയ പോസ്റ്റുകൾ വൈറലാകുന്നു

കോൺഗ്രസിലായിരുന്നപ്പോൾ അബ്ദുല്ലക്കുട്ടി സ്വന്തം പേജിൽ ബിജെപിയെ വിമർശിച്ച് പോസ്റ്റ് ചെയ്ത പോസ്റ്റുകളാണ് ഇപ്പോൾ ചിലർ കമന്റിട്ട് ' കുത്തിപ്പൊക്കുന്നത്'.

Update: 2021-08-23 15:27 GMT
Editor : Nidhin | By : Web Desk
Advertising

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയി ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്ത് വരെയെത്തിയെങ്കിലും ദേശീയ മുസ്ലീം എന്ന് സ്വയം അവരോധിക്കുന്ന എ.പി. അബ്ദുല്ലക്കുട്ടിക്ക് വിനയായി അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകൾ.

കോൺഗ്രസിലായിരുന്നപ്പോൾ അബ്ദുല്ലക്കുട്ടി സ്വന്തം പേജിൽ ബിജെപിയെ വിമർശിച്ച് പോസ്റ്റ് ചെയ്ത പോസ്റ്റുകളാണ് ഇപ്പോൾ ചിലർ കമന്റിട്ട് ' കുത്തിപ്പൊക്കുന്നത്'.





അവയിൽ മിക്കതും മോദിയേയും അമിത്ഷായെ വിമർശിച്ചിട്ടുള്ളതാണ്.





'കോൺഗ്രസ് മുക്തഭാരതത്തിന് ആദ്യം ശ്രമിച്ചത് വൈസ്രോയി കഴ്‌സൺ പ്രഭുവാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവരാണ്'- 2017 ഡിസംബർ 31 ലെ ഒരു പോസ്റ്റാണിത്. രാഹുല്‍ ഗാന്ധിയേയും മന്‍മോഹന്‍ സിങിനെയും പിന്തുണച്ചുള്ള പോസ്റ്റുകളും ചിലര്‍ കുത്തിപ്പൊക്കുന്നുണ്ട്.

ഇത്തരത്തിൽ നിരവധി ചിത്രങ്ങളും എഴുത്തുകളുമാണ് കോൺഗ്രസിനെ പുകഴ്ത്തിയും ബിജെപി വിമർശിച്ചും അബ്ദുല്ലക്കുട്ടിയുടെ പേജിലുള്ളത്.

കോൺഗ്രസിൽ നിന്നുകൊണ്ട് എംഎൽഎയായ അബ്ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്നാണ് കോൺഗ്രസിലെത്തിയത്. സിപിഎം സ്ഥാനാർഥിയായി നിന്ന് കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു.

അതിനു ശേഷം 2019 ജൂൺ 26നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അബ്ദുല്ലക്കുട്ടി ബിജെപിയിൽ ചേർന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News