Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. പ്രോസിക്യൂട്ടർ നിയമനത്തിൽ കുടുംബത്തിന്റെ ആവശ്യത്തിന് വിപരീതമായി എസ്. ശ്രീകുമാർ ഇടപെടൽ നടത്തിയെന്നാണ് ആരോപണം.
അഡ്വ. ജീവേഷിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി വേണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. ശ്രീകുമാറിൻ്റെ ഇടപെടൽ സംബന്ധിച്ച് തെളിവുകളും കുടുംബത്തിൻ്റെ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. നവീൻ ബാബുവിൻ്റെ കുടുംബം ശ്രീകുമാറിനെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മധുവിൻ്റെ കുടുംബം ഹൈക്കോടതി രജിട്രാർക്കും ബാർ അസോസിയേഷനും പരാതി നൽകിയത്.
വാർത്ത കാണാം: