ബ്രൂവറിക്ക് അംഗീകാരം: എലപ്പുള്ളിയിലെ മദ്യനിർമ്മാണശാലയുമായി മുന്നോട്ടു പോകാൻ എൽഡിഎഫ് തീരുമാനം

സിപിഐയും ആർജെഡിയും യോഗത്തിൽ എതിർപ്പറയിച്ചു

Update: 2025-02-19 13:58 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ടു പോകാന്‍ എല്‍ഡിഎഫ് തീരുമാനം. എംഎന്‍ സ്മാരകത്തില്‍ വച്ച് നടന്ന എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് തീരുമാനം. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ എതിര്‍പ്പറയിച്ചു. കുടിവെള്ളത്തെ ബാധിക്കാത്ത തരത്തില്‍ പദ്ധതി നടപ്പാക്കാണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നു.

ശക്തമായ എതിർപ്പാണ് യോഗത്തിൽ സിപിഐയും ആർജെഡിയും ഉയർത്തിയത്. എന്നാൽ സർക്കാർ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നും ആശങ്ക വേണ്ടെന്നും മറ്റെന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്ഷേപങ്ങള്‍ ഒഴിവാക്കി ഐക്യത്തോടെ മുന്നോട്ട് പോവാനാണ് മുന്നണി യോഗത്തില്‍ തീരുമാനമായത്. കിഫ്ബി റോഡുകളിലെ ടോള്‍ പിരിവില്‍ കൂടുതല്‍ ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഭാവിയില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സ്വകാര്യ സര്‍വ്വകലാശാല ബില്ലും യോഗത്തില്‍ ചര്‍ച്ചയായി.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News