സ്വർണവ്യാപാരിയെ ആക്രമിച്ച കേസ്: അർജുൻ ആയങ്കിയെ ഉടൻ കോടതിയിൽ ഹാജരാക്കും
മീനാക്ഷിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൂനെയിൽ നിന്നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.
Update: 2023-07-19 09:43 GMT
അർജുൻ ആയങ്കി
പാലക്കാട്: മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ ഉടൻ കോടതിയിൽ ഹാജരാക്കും. മീനാക്ഷിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൂനെയിൽ നിന്നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.
നാല് മാസം മുൻപുണ്ടായ കവർച്ചയുടെ മുഖ്യ ആസൂത്രകൻ അർജുനാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കേസിൽ പതിനൊന്നു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.