അർജുൻ ആയങ്കിയുടെ ഭാര്യ അമല ചോദ്യം ചെയ്യലിന് ഹാജരായില്ല

ഇന്ന് ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യം ഉണ്ടെന്ന് അമലയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു

Update: 2021-07-12 07:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമല ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇന്ന് ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യം ഉണ്ടെന്ന് അമലയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു. അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് കസ്റ്റംസ് വീണ്ടും വിളിപ്പിച്ചത്.

കേസിലെ ചില പ്രതികൾക്ക് സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. മുഹമ്മദ്‌ ഷാഫി ഉപയോഗിക്കുന്ന സിം കാർഡ് ഇവരുടെ പേരിലാണെന്ന് കസ്റ്റംസ് കണ്ടെത്തി. ടി.പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയോട് നാളെ കൊച്ചിയിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്. 

കഴിഞ്ഞ തിങ്കളാഴ്ചയും അമലയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അർജുന്‍റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈൽ ഫോണിനെക്കുറിച്ചും അറിയാനായിരുന്നു ചോദ്യം ചെയ്യൽ. അമലയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയതെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്. 


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News