ജി. സുകുമാരൻ നായർക്കും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്

പല തവണ നോട്ടീസയച്ചിട്ടും ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Update: 2024-08-14 11:44 GMT

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് വാറണ്ട് അയച്ചത്. കമ്പനി നിയമങ്ങൾ പാലിച്ചല്ല എൻ.എസ്.എസ് പ്രവർത്തിക്കുന്നതെന്ന പരാതിയിലാണ് നടപടി.

ഭാരവാഹികളും ഡയറക്ടർമാരും നിയമം ലംഘിച്ച് കമ്പനി ഭരണത്തിൽ അനർഹമായി തുടരുന്നുവെന്നാരോപിച്ച് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ ഡോ.വിനോദ് കുമാർ നൽകിയ പരാതിയിലാണ് നടപടി. എൻ.എസ്.എസ് നേതൃത്വം കമ്പനി രജിസ്ട്രാർക്ക് നൽകിയ രേഖകൾക്ക് നിയമസാധുതയില്ലെന്നാണ് ആരോപണം. പല തവണ നോട്ടീസയച്ചിട്ടും ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹരജി അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News