പൊലീസ് ക്യാന്റീനിലെ കാർഡ് ദുരുപയോഗം ചെയ്തു; എഎസ്ഐക്ക് സസ്പെൻഷൻ

റൂറൽ എസ്പിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Update: 2025-04-06 16:56 GMT

എറണാകുളം: പൊലീസ് ക്യാന്റീനിലെ കാർഡ് ദുരുപയോഗം ചെയ്തതിന് എഎസ്ഐക്ക് സസ്പെൻഷൻ. ആലുവ സ്പെഷ്യൽ ബ്രാഞ്ചിലെ എഎസ്ഐ സലീമിനെതിരെയാണ് നടപടി.

റൂറൽ എസ്പിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. പെരുമ്പാവൂരിലുള്ള പൊലീസ് ക്യാന്റീനിൽ നിന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ഉൾപ്പെടാത്ത ഒരാൾ കാർഡുപയോഗിച്ച് സാധനങ്ങൾ വാങ്ങിയെന്നാണ് ആക്ഷേപം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News